മുട്ടം : സംസ്ഥാനത്ത് ആരംഭിച്ച നന്മ സ്റ്റോറുകളില്‍ മിക്കതിന്റെയും പ്രവര്‍ത്തനം താളംതെറ്റി. അധികാരികളുടെ കെടുകാര്യസ്ഥതയുടെ നേര്‍കാഴ്ചയാണ് ഇന്ന് നന്മ സ്റ്റോറുകള്‍. നന്മ സ്റ്റോറുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ എത്തുന്നില്ല. നന്മ സ്റ്റോറുകള്‍ അനുവദിച്ചപ്പോള്‍ മുതല്‍ വ്യാപകമായ അഴിമതിയുടെ കഥയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് ജോയി തോമസാണ് ആരോപണ വിധേയന്. തൊടുപുഴ താലൂക്കില്‍ ശങ്കരപ്പിള്ളി, കോളപ്ര, തെക്കുംഭാഗം എന്നിവിടങ്ങളിലായിരുന്നു ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കി ആദ്യഘട്ടത്തില്‍ നന്മ സ്റ്റോറുകള്‍ തുടങ്ങിയത്. വിലയില്‍ സബ്സിഡി ലഭിക്കും എന്നു പറഞ്ഞിരുന്ന പത്ത് നിത്യോപയോഗ സാധനങ്ങളില്‍ ഒരെണ്ണം പോലും മുടക്കം കൂടാതെ ലഭ്യമാക്കുവാന്‍ സാധിച്ചിട്ടില്ല. മുട്ടം ശങ്കരപ്പിള്ളിയിലെ നന്മ സ്റ്റോര്‍ അടുത്തിടെ പൂട്ടി. നന്മ സ്റ്റോറുകളുടെ ഔട്ട്ലെറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് കമ്മീഷന് വകയില്‍ ചെയര്‍മാന്റെയും കൂട്ടരുടേയും പോക്കറ്റില്‍ എത്തിയത് എന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്. നന്മ സ്റ്റോറിലെ ജീവനക്കാരെ കാലക്രമത്തില്‍ സ്ഥിരമാക്കാം എന്ന ധാരണയിലാണ് നിയമനം നടത്തിയത്. സ്ഥാപനം അടച്ചുപൂട്ടിയതോടെ പലരുടേയും ജോലി പോയി. ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട നന്മ സ്റ്റോറുകള്‍ രാഷ്ട്രീയ കളികളില്‍ കളിയില്‍ കൂപ്പുകുത്തുന്ന അവസ്ഥയാണ് സംസ്ഥാനത്തെമ്പാടും നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: