കക്കോടി: വൃത്തിഹീനമായ സാഹചര്യത്തില്‍ പോഷകാഹാരം നിര്‍മ്മിക്കുവാനുള്ള നീക്കം പ്രതിഷേധത്തിനിടയാക്കി. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അംഗ ന്‍വാടി മുഖേന നല്കുന്ന അമൃതമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിച്ചത്. കുടുംബശ്രീ കക്കോടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതരത്തില്‍ നിയമവിരുദ്ധമായി നിര് മ്മാണം നടത്തിയത്. പരക്കെ ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് സാനിറ്ററി ഇന്‍ സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇതിന്റെ ലൈ സന്‍സ് നേരത്തെ റദ്ദ് ചെ യ്തിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അമൃതം യൂണിറ്റിലേക്ക് മാര്‍ച്ച് നടത്തി. ഗ്രാമപഞ്ചായത്ത് അധികൃതരും യുവമോര്‍ച്ച പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് പ്രശ്നത്തില്‍ പരിഹാരമായി. പുതിയ കെട്ടിടത്തിലേക്ക് യൂണിറ്റ് മാറ്റുന്നതുവരെ സ്ഥാപനം അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തു.
ക്ലീന്കക്കോടി ഗ്രീന്‍ കക്കോടി പദ്ധതി ഉണ്ടെങ്കിലും കക്കോടി അങ്ങാടിയിലും പരിസരത്തും മാലിന്യം നിത്യേന കുന്നുകൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: