വെഞ്ഞാറമൂട്: പാറക്വാറിയില്‍ പണിയെടുക്കവേ പാറവീണ് പൊയ്കമുക്ക് പിരപ്പന്കോട്ട്കോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ ശങ്കരി (46) മരണപ്പെട്ടതോടെ അനാഥരായത് രണ്ട് പെണ്‍കുട്ടികള്‍. മൂത്തകള്‍ സൗമ്യയുടെ വിവാഹനിശ്ചയം ഓണത്തിന് തീരുമാനിച്ചിരിക്കവേ ആണ് ശങ്കരിയെ മരണം കവര്‍ന്നത്. നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക അത്താണിയും. രണ്ട്വര്‍ഷം മുമ്പ് ഭര്‍ത്താവ് മണികണ്ഠന് ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. അതോടെ രണ്ടുപെണ്‍കുട്ടികളുടെ വിവാഹം ഉള്‍പ്പെടയുള്ളവ നടത്തുവാന്‍ ശങ്കരി ഏറെ പണിപ്പെട്ടിരുന്നു. നാല് സെന്റ് സ്ഥലവും പഞ്ചായത്ത് നല്കിയ വീടുമാണ് ആകെ സമ്പാദ്യം. വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഇളയമകള്‍ രമ്യയുടെ പഠന ചിലവും ഇതിനോടൊപ്പം ശങ്കരി കണ്ടെത്തിയിരുന്നു. ചെറുപ്പം മുതല്‍ പാറക്വാറിയിലെ പണികളാണ് ശങ്കരിയും സഹോദരി ലളിതയും ചെയ്തുവരുന്നത്. അച്ഛന്റ വിയോഗം ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഈ കുടുംബത്തെ ഏറെ തളര്‍ത്തിയിരുന്നു. അപ്പോഴെല്ലാം താങ്ങായിരുന്ന അമ്മയെക്കൂടി വിധി തട്ടിയെടുത്തതോടെ ഈ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.
ദന്തപരിശോധനയും ബോധവത്കരണവും
കിളിമാനൂര്‍: മടവൂര്‍ ഭാസി നഗര്‍ റസിഡന്റ്സ് അസോസിയേഷന്, വട്ടപ്പാറ പിഎംഎസ് ദന്തല്‍കോളേജ് എന്നിവയുടെ സൗജന്യ ദന്തപരിശോധനയും ബോധവല്‍ക്കരണവും നാളെ രാവിലെ 10 മുതല്‍ അസോസിയേഷന് അങ്കണത്തില്‍ നടക്കും. ഫോണ്‍: 9447104389.
പ്രതികരിക്കാൻ ഇവിടെ എഴുതുക: