തിരുവനന്തപുരം: കേരളത്തിന്റെ പ്രകൃതിദത്ത ചികിത്സയായ ആയുര്‍വേദത്തെ ടൂറിസം ഭൂപടത്തില്‍ എത്തിച്ച അന്തരിച്ച ഡോ. പോളിമാത്യു സോമതീരത്തിന് തലസ്ഥാനത്തെ പൗരാവലി ആദരാഞ്ജലി അര്‍പ്പിച്ചു.
എന്‍ആര്‍ഐ കോര്‍ഡിനേറ്റര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ പൗരാവലിയുടെ അനുശോചന പ്രമേയം മേയര്‍ അവതരിപ്പിച്ചു. സി. ദിവാകരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേഷന്‍ ചെയര്മാന് പ്രവാസിബന്ധു എസ്. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
വി. സുരേന്ദ്രന്‍പിള്ള, കടകംപള്ളി സുരേന്ദ്രന്, ചെറിയാന് ഫിലിപ്പ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്ഖാന്, ബിജെപി ദേശീയ സമിതിയംഗം കരമന ജയന്, ജി.രാജ്മോഹന്‍, കെ.പി.മോഹനന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, യൂണിവേഴ്സല്‍ ഭാസി, ബേബി മാത്യു, ജയ്സണ്‍ പോളി, പ്രൊഫ. റ്റി.കെ. തമ്പി, കലാപ്രേമി ബഷീര്‍ ബാബു, വെള്ളായണി ശ്രീകുമാര്‍, കടയ്ക്കല്‍ രമേഷ്, തെക്കന്‍സ്റ്റാര്‍ ബാദുഷ എന്നിവര്‍ സംസാരിച്ചു. പോളി മാത്യുവിന്റെ സഹധര്‍മ്മിണി ട്രീസപോളി അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: