തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ സാമുദായിക പരിഷ്കര്‍ത്താവും ആദിവാസി മഹാസഭയുടെ സ്ഥാപകനുമായിരുന്ന റ്റി.കെ കൃഷ്ണന്‍കുട്ടിയുടെ 12-ാം അനുസ്മരണ സമ്മേളനം നടന്നു. ആദിവാസി മഹാസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന സമ്മേളനത്തില്‍ സഭ പ്രസിഡന്റ് മോഹനന് ത്രിവേണി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ധീരയോദ്ധാവ് തലയ്ക്കല്‍ ചന്തുവിന്റെ പിന്‍തലമുറയില്‍പ്പെട്ട ഗോത്രജനതയുടെ പുരോഗതിക്കുവേണ്ടി ജീവത്യാഗം ചെയ്ത റ്റി.കെ. കൃഷ്ണന്‍കുട്ടി ഉള്‍പ്പെടെയുള്ള മണ്മറഞ്ഞ ഗോത്രനേതാക്കളെ ആദരിക്കപ്പെടാതെ പോകുന്നതു കേരള സംസ്കാരത്തിനും നീതിക്കും നിരക്കാത്തതാണെന്നു വി.മുരളീധരന് പറഞ്ഞു. റ്റി.കെ. കൃഷ്ണന്‍കുട്ടി നടത്തിപ്പോന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറക്കാര്‍ ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരോട് യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ധീരയോദ്ധാവ് തലയ്ക്കല്‍ ചന്തുവിന്റെ പ്രതിമ തിരുവന്തപുരത്ത് സ്ഥാപിക്കണമെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹനന് ത്രിവേണി ആവശ്യപ്പെട്ടു ജി. ഗോപിനാഥന്, പുഞ്ചക്കരി സുരേന്ദ്രന്, കൊഞ്ചിറ സോമന്, ജെ.എസ്. സുരേഷ്കുമാര്‍, കല്ലാര്‍ പാറുക്കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: