വര്‍ക്കല: തീരദേശ പരിപാലന നിയമം ലംഘിച്ച് ഇടവ ഗ്രാമപഞ്ചായത്തില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ വ്യാപകമാകുന്നു. റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങളാണ് കടല്‍തീര കയ്യേറ്റങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള പരാതിയെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കണക്കെടുത്തശേഷം ഭരണസമിതി കമ്മിറ്റി തീരുമാനപ്രകാരം നടപടി കൈക്കൊള്ളുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊന്നും സംഭവിച്ചില്ല.
ഉദ്ദേശം അഞ്ചുവര്‍ഷം മുന്‍പ് ഓടയം ഈസ ബീച്ച് റിസോര്‍ട്ട് അനധികൃതമെന്ന് കണ്ടു പൊളിച്ചു നീക്കിയിരുന്നു. ഇതേതുടര്‍ന്ന് ഈസ ബീച്ച് റിസോര്‍ട്ട് ഉടമ ഓടയം മേലേ പീടികയില്‍ സൈഫുദ്ദീന്റെ ഭാര്യ ഇടവ നീനാ കോട്ടേജില്‍ സീന, വിജിലന്‍സ് ആന്റ് കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് നല്കിയ കേസ്റ്റല്‍ റഗുലേഷന് സോണ്‍ നിയമത്തിനും, ബില്‍ഡിംഗ് റൂളിനും വിരുദ്ധമായി നിര്‍മ്മിച്ചിട്ടുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള പതിനൊന്ന് റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാന്‍ അധികൃതര്‍ ഉത്തരവ് നല്കി. ഇതിനെതിരെ ചില റിസോര്‍ട്ടുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. മറ്റുചിലര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ അതേപടി നിലനിര്‍ത്തി. 2013ന് മുന്‍പ് കെട്ടിട നമ്പര്‍ ലഭിച്ചതിനാല്‍ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലായിരുന്നു അവര്‍.
കാപ്പില്‍, വെറ്റക്കട, മലപ്പുറം കുന്നുകള്‍, മാന്തറ, ഓടയം എന്നിവിടങ്ങളില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മാണവും പുനഃനിര്‍മാണവും നടക്കുന്നുണ്ട്. കടലോര സാന്നിധ്യം പരിഗണിച്ച് തീരദേശനിയമപ്രകാരം രണ്ടാം സോണില്‍ ഉള്‍പ്പെടുത്തണമന്നാണ് ഗ്രാമപഞ്ചായത്ത് ടൂറിസം വകുപ്പ് മന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. തീരദേശനിയമപ്രകാരം ഇടവ ഗ്രാമപഞ്ചായത്ത് പ്രദേശം സിആര്‍ഇസഡ് മൂന്നാം സോണിലാണ് ഉള്‍പ്പെടുന്നത്. ഇതിനാല്‍ തീരത്ത് നിന്ന് 200 മീറ്റര്‍ ഒഴിഞ്ഞുമാറി മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളൂ. വര്‍ക്കല- പാപനാശം മേഖലയ്ക്ക് ഭൂപരിധിയില്‍ ലഭിച്ചിട്ടുള്ള ഇളവ് ഇടവാ തീരത്തിനും ബാധകമാക്കി ഭേദഗതി ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: