പാലക്കാട്: കേരള സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദേശമനുസരിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികള്‍ ചേര്‍ന്ന് ജില്ലാ കോടതി, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നീ താലൂക്ക് സെന്ററുകളില്‍ ബാങ്ക് കേസുകള്‍ക്ക് മാത്രമായി അദാലത്ത് സംഘടിപ്പിച്ചു. വിവിധ ദേശസാല്‍ക്കൃത ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്പറേഷനുകള്‍ അദാലത്തില്‍ പങ്കെടുത്തു. ആകെ 10,85,52,062 രൂപയ്ക്കുള്ള തുക പാസ്സാക്കി. പരിഗണിച്ച 3354 കേസുകളില്‍ 466 കേസുകള്‍ തീര്‍പ്പാക്കി.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: