ചങ്ങനാശേരി :ചങ്ങനാശേരി മുനിസിപ്പല്‍ പാര്‍ക്കില്‍ എത്തുന്നവരെ പോലീസ് ആേക്ഷപിക്കുന്നതായി പരാതി.
മുനിസിപ്പല്‍ പാര്‍ക്കിലെത്തിയ കോട്ടയം സ്വദേശികളായ ചെറുപ്പക്കാരെയാണ് ചങ്ങനാശ്ശേരി പോലീസ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അധിക്ഷേപിച്ചത്. ശക്തമായ വെയില് ആയതിനാല്‍ ക്ഷീണമകറ്റാനാണ് ബിസിനസ് എക്സികൃൂട്ടിവുകളായ യുവാക്കള്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ എത്തിയത്. പാര്‍ക്കില്‍ ഇരുന്ന യുവാക്കളുടെ കൈയ്യില്‍ നിന്നും പോലീസ് എത്തി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും അസഭൃം പറയുകയും ചെയ്തു. എന്നാല്‍ ചെറുപ്പക്കാര്‍ പോലീസിനെ ചോദ്യം ചെയ്തപ്പോള്‍ രക്ഷപ്പെടുവാനായി പോലീസ് ചെറുപ്പക്കാരെ വിരട്ടി. യുവാക്കള്‍ പിന്മാറാതെ നിന്നപ്പോള്‍ പോലീസ് സ്ഥലം വിടുകയായിരുന്നു. ചങ്ങനാശേരിയില്‍ എത്തുന്ന ആളുകള്‍ നട്ടുച്ചസമയത്ത് വെയിലില്‍ നിന്നും രക്ഷനേടുന്നതിനായി പാര്‍ക്കില്‍ ഇരിക്കുക പതിവാണ്. ഇപ്പോള്‍ മിക്ക ആളുകളും മുനിസിപ്പല്‍ പാര്‍ക്കില്‍ ഫാമിലിയുമായി എത്തുവാന്‍ മടിക്കുന്നതിന്റെ കാരണം പോലീസിന്റെ അനാവശൃമായ ഇടപെടല്‍ കൊണ്ടുമാത്രമാണന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മുനിസിപ്പല്‍ പാര്‍ക്കില്‍ അനാശാസൃക്കാര് മാത്രമേ കയറൂ എന്നരീതിയിലാണ് പോലീസിന്റെയും മുനിസിപ്പാലിറ്റിയുടെയും പെരുമാറ്റം. കോട്ടയം സ്വദേശികളായ ബിസിനസ് എക്സികൃൂട്ടിവുകളായ ചെറുപ്പക്കാര്‍ ചങ്ങനാശേരി പോലീസിന്റെ മാനസികപീഡനത്തിനെതിരെ പരാതി എസ്.പി ക്കുനല്കുവാന്തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: