പേട്ട: വികസനകാര്യത്തില്‍ തിരുവനന്തപുരം നഗരസഭ തികഞ്ഞ പരാജയമാണെന്ന് നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.അശോക് കുമാര്‍ പറഞ്ഞു.
കരിക്കകം ശ്രീവിനായക നഗറില്‍ 83-ാംനമ്പര്‍ ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമായ വികസന പദ്ധതികള്‍ ശരിയായ വിധത്തില്‍ നടപ്പിലാക്കാത്തതാണ് പരാജയത്തിന് കാരണം. കുടിവെള്ളമെന്ന പേരില്‍ ഉപ്പുവെള്ളം നല്‍കിയും, ഇടിഞ്ഞുപൊളിഞ്ഞ റോഡുകളും തെരുവ് വിളക്കിന്റെ കുറവില്‍ നഗരത്തെ ഇരുട്ടിലാക്കിയും കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഇടതുപാര്‍ട്ടികള്‍ ഭരിച്ച നഗരസഭ നഗരജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് പ്രസിഡന്റ് ഗോകുല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സമിതിയംഗം ഡി.ജി.കുമാരന്, കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ജയകുമാര്‍, കടകംപള്ളി ഏരിയ കമ്മററി സെക്രട്ടറി വി.എസ്. മണികണ്ഠന്, കരിക്കകം വാര്‍ഡ് കണ്‍വീനര്‍ എം.എസ്.ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: