തിരുവനന്തപുരം : തമ്പാനൂര്‍ പുതിയ ബസ്സ്റ്റാന്റില് നിര്‍മ്മിച്ചിരിക്കുന്ന ശുചിമുറികളുടെ ശുചിത്വത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ഒഴിഞ്ഞുമാറിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
തമ്പാനൂര്‍ ബസ്സ്റ്റാന്റിലെ മൂത്രപ്പുരയില്‍ കയറിയാല്‍ രോഗം വരുമെന്ന് ആരോപിച്ച് ബാലരാമപുരം കോട്ടുകാല്‍ സ്വദേശി ജി. സുരേഷ്കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷന് കെഎസ്ആര്‍ടിസിയില്‍ നിന്നും വിശദീകരണം ചോദിച്ചപ്പോഴാണ് തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ബസ്റ്റാന്റ് നിര്‍മ്മാണം കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷനായതിനാല്‍ ശുചിമുറികള്‍ തങ്ങള്‍ക്ക് നന്നാക്കാനാവില്ലെന്നും അറിയിച്ചത്. വിശദീകരണം കമ്മീഷന് തള്ളി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് ശുചിമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിന്റെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസിയ്ക്കാണെന്നും കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി ചൂണ്ടികാണിച്ചു. ശുചിമുറികള്‍ വൃത്തിയാക്കാനും ആവശ്യമെങ്കില്‍ പുനര്‍നിര്‍മ്മിക്കാനും കെറ്റിഡിഎഫ്സിക്ക് നിര്‍ദ്ദേശം നല്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കെഎസ്ആര്‍ടിസി എം ഡിയും, കെറ്റിഡിഎഫ്സി യും ഒക്ടോബര്‍ 16 ന് രാവിലെ 11 ന് വിശദീകരണം ഫയല്‍ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: