തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തിയ ബിരുദാനന്തര ജേണലിസം ഡിപ്ലോമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടുന്ന വിദ്യാര്‍ഥിക്ക് മാതൃഭൂമി ഏര്‍പ്പെടുത്തിയ കൃഷ്ണമോഹന് സ്മാരക സ്വര്‍ണമെഡലിനും റിപ്പോര്‍ട്ടിംഗിന് കേരളകൗമുദി ഏര്‍പ്പെടുത്തിയിട്ടുള്ള കെ.സുകുമാരന്‍ സ്മാരക സ്വര്‍ണമെഡലിനും കെ.പി. ഗോപിക അര്‍ഹയായി.
എഡിറ്റിംഗിന് കെ.എം. ചെറിയാന്റെ പേരില്‍ മലയാള മനോരമ നല്കുന്ന സ്വര്‍ണമെഡലിനും എഡിറ്റിംഗ്-റിപ്പോര്‍ട്ടിംഗ് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥിക്കുള്ള എന്‍. കേശവന്നായര് സ്മാരക കാഷ് അവാര്‍ഡിനും റജീന ആയിഷ അര്‍ഹയായി.പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടുന്ന വിദ്യാര്‍ഥിക്ക് പ്രശസ്ത പത്രപ്രവര്ത്തകന് എ.കെ. ഭാസ്കറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാഷ് അവാര്‍ഡ് ബി.ഇന്ദുലക്ഷ്മി നേടി. പ്രശസ്ത പത്രപ്രവര്ത്തകന് കെ.സി.ജോണിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡുകള്‍ ഇംഗ്ലീഷ് വിഷയങ്ങളില്‍ എ. അജീഷും മലയാളത്തില്‍ പി.വി. ദേവിയും നേടി. പരീക്ഷാഫലം ംംം.ശഷ.േീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: