തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരള സംഗീത നാടക അക്കാദമി സര്‍ക്കസ് കലാകാരന്മാരെ ആദരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണന്റെ ജന്മനാടായ തലശ്ശേരിയില്‍ 11-ാം തീയതിയാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങ് സാംസ്കാരികമന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്യും. 21 സര്‍ക്കസ് കലാകാരന്മാരെയാണ് ഗുരുപൂജ പുരസ്കാരം നല്കി ആദരിക്കുന്നത്. 10000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏറ്റവും മുതിര്‍ന്ന സര്‍ക്കസ് കലാകാരിയായ ലക്ഷമി (103) യെയും ചടങ്ങില്‍ ആദരിക്കും. മറ്റ് കലാകാരന്മാര്ക്ക് ലഭിക്കുന്ന എല്ലാം ആനുകൂല്യങ്ങളും ഇനി മുതല്‍ സര്‍ക്കസ് കലാകാരന്മാര്ക്കും ലഭിക്കുമെന്ന് അക്കാദമി ചെയര്മാന് സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു. ഒരുവര്‍ഷം ഒരുലക്ഷം രൂപയുടെ ആശുപത്രി ചെലവ്, രോഗാവസ്ഥയില്‍ ആഴ്ചയില്‍ 1000 രൂപവീതം 100 ആഴ്ചവരെ ഇടക്കാലാശ്വാസം, മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് സഹായം എന്നിവയായിരിക്കും ആനുകൂല്യങ്ങള്‍. ചടങ്ങില്‍ സ്പോര്‍ട്സ് സെക്രട്ടറി ശിവശങ്കരന്, കണ്ണൂര്‍ കളക്ടര്‍ ബാലകിരണ്‍, ജെമിനി സര്‍ക്കസ് ശങ്കരന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: