തൊടുപുഴ : ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ യുവാവ് ആക്രമിച്ചു. ഇന്നലെ രാവിലെ കോലാനി ജനരഞ്ജിനി വായനശാലക്ക് സമീപമാണ് സംഭവം. ആള്‍സഞ്ചാരമില്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ നിന്നും ഇതുവഴി മടങ്ങിയ പെണ്‍കുട്ടിയോട് ബൈക്കിലെത്തിയ യുവാവ് ആര്.പി.എസിലേക്ക് പോകുന്ന വഴി ചോദിച്ചു. വഴി പറഞ്ഞ് കൊടുക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് കുതറിയോടിയപ്പോഴേക്കും യുവാവ് ബൈക്കില്‍ സ്ഥലം വിട്ടു. മാലമോഷണമാണോ ലക്ഷ്യമെന്നും സംശയിക്കുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം അന്വേഷിച്ചെങ്കിലും യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ബൈക്കിന്റെ നമ്പര്‍ ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചതായും ലഭ്യമായ പൂര്‍ണ്ണമല്ലാത്ത നമ്പരിന്റെ അടിസ്ഥാനത്തില്‍ വൈക്കം മേഖലകളില്‍ അന്വേഷണം നടത്തിവരുന്നതായും തൊടുപുഴ എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: