കൊച്ചി: അംബേദ്കര്സ്റ്റേഡിയത്തില് ഫിഫ നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ജിസിഡിഎയുടെ അധീനതയിലുള്ള അംബേദ്കര്‍ സ്റ്റേഡിയം ഫിഫയുടെ സാമ്പത്തീക സഹായം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അഞ്ചു കോടിരൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന സിന്തറ്റിക്ടര്ഫിന് 112 മീറ്റര്‍ നീളവും 78 മീറ്റര്‍ വീതിയുണ്ട്. സിന്കോട്സ് എന്ന ഇറ്റാലിയന്‍ കമ്പനിക്കായിരുന്നു പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ഗ്രൗണ്ടിനാവശ്യമായ ഫഌഡ്ലൈറ്റ്സൗകര്യങ്ങള് ഫിഫ തന്നെ എത്രയും പെട്ടെന്ന്ഏര്പ്പെടുത്തുമെന്ന് എംഎല്‍എ അറിയിച്ചു. സെമി പെര്‍മനന്റ് ഡ്രസ്സിംഗ്റൂമുകളും ടോയ്ലെറ്റുകളും ഉദ്ഘാടനത്തിന് മുന്‍പ്തന്നെ സജ്ജമാക്കും. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാവശ്യമായ ഡ്രൈനേജ് സൗകര്യങ്ങള്‍ ഫിഫ നിര്‍ദ്ദേശമനുസരിച്ച് തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹംഅറിയിച്ചു. പതിനായിരം കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കുന്ന ഗ്യാലറിയുടെ നിര്‍മ്മാണത്തിന് തന്റെഅസെറ്റ്ഡവലപ്മെന്റ് ഫണ്ടില്‍ നിന്ന് ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡന് അറിയിച്ചു. സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും കായികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: