ആലുവ: തുരുത്ത് ദ്വീപിനെ ആലുവ നഗരവുമായി ബന്ധിപ്പിക്കുന്ന തുരുത്ത് നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ റെയില്‍വേ മുടക്കമില്ലാതെ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. മുന്‍ വ്യവസ്ഥയനുസരിച്ച് അറ്റകുറ്റപ്പണിക്ക് ആലുവ നഗരസഭ പണം നല്‍കിയില്ലെങ്കില്‍ റെയില്‍വേക്ക് നിയമാനുസൃതമായ നടപടിയെടുക്കാമെന്നും കമ്മീഷന് വ്യക്തമാക്കി.
തുരുത്ത് നടപ്പാലത്തിന്റെ അറ്റകുറ്റപ്പണിയെ സംബന്ധിച്ച് വിവരാവകാശ പ്രവര്ത്തകന് ഖാലിദ് മുണ്ടപ്പിള്ളി നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവിട്ടത്. നേരത്തെ ഖാലിദ് മുണ്ടപ്പിള്ളി നല്കിയ നിവേദനത്തെ തുടര്‍ന്ന് തുരുത്ത് ദ്വീപിനെ ആലുവ നഗരവുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പണം നല്‍കേണ്ടത് നഗരസഭയാണെന്നും നഗരസഭ പണം നല്‍കാതായതോടെയാണ് അറ്റകുറ്റപ്പണി നിലച്ചതെന്നും ദക്ഷിണ റെയില്‍വെ മനുഷ്യാവകാശ കമ്മീഷന് നല്കിയ സത്യവാങ്ങ് മൂലത്തില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണി വേണമെന്ന നിര്‍ദ്ദേശം നല്‍കണമെന്നാവശ്യവുമായി ഹര്ജിക്കാരന് കമ്മീഷനെ രണ്ടാമതും സമീപിച്ചത്.
കമ്മീഷന് ചെയര്മാന് ജസ്റ്റീസ് ജെ.ബി. കോശിയാണ് ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: