തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍പ്പെട്ട സ്ഥലത്തുള്ള പന്ത്രണ്ടോളം കടകളില്‍ കഴിഞ്ഞദിവസം രാത്രി നടന്ന മോഷണ പരമ്പരകള്‍ അതീവ ഗൗരവമുള്ളതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം തിരുമല അനില്‍ ആരോപിച്ചു. പോലീസ് സദാസമയവും റോന്ത് ചുറ്റുന്ന ഈ പ്രദേശത്ത് മോഷണം നടന്നതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ആശങ്കയിലാണ്. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയുമാണ്. പോലീസ് സംവിധാനത്തിന്റെ മൂക്കിന് താഴെയാണ് മോഷണങ്ങള്‍ അരങ്ങേറിയത്. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷാ സോണിനുള്ളിലുള്ള ഈ കടകളില്‍ നടന്ന മോഷണങ്ങളെക്കുറിച്ച് പോലീസ് പ്രത്യേക അനേ്വഷണസംഘം രൂപീകരിച്ച് സമഗ്ര അനേ്വഷണം നടത്തണമെന്നും തിരുമല അനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: