ആലപ്പുഴ: ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുന്നതിന് ശിപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് അധ്യക്ഷ ശോഭ‘ കോശി പറഞ്ഞു. സിറ്റിങില്‍ സംസാരിക്കുകയായിരുു അവര്‍. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമിന്റെ പ്രവര്‍ത്തനം, ഓര്‍ഫനേജ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയെപ്പറ്റി സിറ്റിങ്ങില്‍ ചര്‍ച്ച നടന്നു. ജില്ലയില്‍ 38 ഓര്‍ഫനേജുകളിലായി 1373 കുട്ടികളുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ എം.ജെ. സാബു ജോസഫ് പറഞ്ഞു. മായിത്തറ, നൂറനാട് ചില്‍ഡ്രന്‍സ് ഹോമുകളിലായി 60 കുട്ടികളുണ്ട്. കുട്ടികളെ മുന്നില്‍നിര്‍ത്തി തര്‍ക്കപരിഹാര കേസുകള്‍ വരുന്ന പ്രവണതയുണ്ടെന്നും മണ്ണഞ്ചേരി, കരീലക്കുളങ്ങര, അരൂര്‍, നൂറനാട് പ്രദേശങ്ങളില്‍ സ്കൂളില്‍നിന്നു പഠനംനിര്‍ത്തി കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ എണ്ണം കൂടുതലാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഓര്‍ഫനേജുകള്‍ക്ക് നല്കുന്ന ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടു. ലഹരിക്കും സ്കൂളില്‍ നിുള്ള കൊഴിഞ്ഞുപോക്കിനുമെതിരേ രക്ഷാകര്‍തൃസമിതിയുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് കമ്മിഷന് അഭിപ്രായപ്പെട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റ്റി.ആര്. ആസാദ് ആധ്യക്ഷ്യം വഹിച്ചു. കമ്മിഷനംഗം അഡ്വ. ജെ. സന്ധ്യ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി- ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ഇന്ദു സോമന്, കെ.കെ. ജോസഫ്, പൊന്നുമണി, ലീലാമ്മ, ഷൈനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: