സംഗീത് രവീന്ദ്രന്
ഇടുക്കി : ഓണത്തിന് മുന്നോടിയായി സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇടുക്കി ജില്ലയിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇടുക്കി സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ സാബു പി കുര്യനെ തൃശൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. തൊടുപുഴ സി.ഐയെ ടോമി ജേക്കബിനെയും തൃശൂര്‍ ജില്ലയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഉടമ്പന്‍ചോല സി.ഐ ആയിരുന്ന സ്വാമിനാഥനെയാണ് തൊടുപുഴ സി.ഐയായി നിയമിച്ചിരിക്കുന്നത്. പീരുമേട് സര്‍ക്കിള്‍ വിനോദിനെ തലസ്ഥാനത്തേയ്ക്കും മൂന്നാര്‍ സി.ഐ ശിവപ്രസാദിനെ തിരുവല്ലയിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഇടുക്കി സ്പെഷ്യല്‍ സ്ക്വാഡ്, നാര്‍ക്കോട്ടിക് സെല്‍ അടിമാലി എന്നിവിടങ്ങളില്‍ സി.ഐമാരെ നിയമിച്ചിട്ടില്ല. ഇടുക്കിയിലെ ഒരു സര്‍ക്കിള്‍ ഒഴികെ മറ്റെല്ലാവരേയും ജില്ല വിട്ടാണ് സ്ഥലം മാറ്റിയിരിക്കുന്നത് എന്ന പ്രത്യേകതയും ഇപ്പോഴത്തെ സ്ഥലം മാറ്റത്തിനുണ്ട്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ജോലി നോക്കിയ ഉദ്യോഗസ്ഥരെയാണ് മാറ്റിയിരിക്കുന്നത്. ഇതാദ്യമായാണ് ജില്ലയിലെ എല്ലാ സി.ഐമാരെയും ഒരുമിച്ച് മാറ്റുന്നത്. ഓണക്കാലത്ത് ഇടുക്കി വഴി വ്യാപകമായി മദ്യവും കഞ്ചാവും ഒഴുകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനാല്‍ സ്ഥല പരിചയമുള്ള ഉദ്യോഗസ്ഥരെ ഓണക്കാലത്ത് അതാത് സ്ഥലങ്ങളില്‍ തന്നെ നിലനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ മദ്യമാഫിയയുടെ ഇടപെടീലിനെത്തുടര്ന്ന് ഉദ്ദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത് എന്നുമാണ്
ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: