തൊടുപുഴ : അഴിമതിക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം എന്ന മുദ്രാവാക്യവുമായി എബിവിപി സംസ്ഥാന വ്യാപകമായി നടത്തുന്ന ജില്ലാ റാലിയുടെ ഭാഗമായി തൊടുപുഴ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. സമ്മേളനം എബിവിപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.കെ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗണേഷ് പി.എസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ വര്ഗ്ഗീയവല്ക്കരണവും കച്ചവട മനോഭാവവും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനമാണെന്നും കെ.കെ. മനോജ് പറഞ്ഞു. ഗോകുല്‍, കെ.കെ അനില്‍, അനൂപ്, മനേഷ്, അമല്‍ വി. ഗോപാല്‍, അര്ജ്ജുന് കെ. സുകു, അനന്ദു ശശി എന്നിവര്‍ സംസാരിച്ചു.
എബിവിപി തൊടുപുഴ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.കെ മനോജ് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: