പ്രസാദ് റ്റി
നെടുങ്കണ്ടം : ലക്ഷങ്ങള്‍ മുതല്‍ മുടക്കി നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് പണികഴിപ്പിച്ച വാന നിരീക്ഷണ കേന്ദ്രവും ചില്‍ഡ്രന്‍സ് പാര്‍ക്കും നശിക്കുന്നു. നെടുങ്കണ്ടം എല്‍.പി സ്കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചില്‍ഡ്രന്‍സ് പാര്‍ക്കും വാന നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചത്. ഗേറ്റും കെട്ടിടത്തിന്റെ ഷട്ടറുകളും ഇളക്കി മാറ്റിയ അവസ്ഥയിലും ചുറ്റുപാട് കാടുകയറി നശിച്ച സ്ഥിതിയിലുമാണ്. നെടുംകണ്ടം പഞ്ചായത്ത് യു പി സ്കൂളിന്റെ 50 -ാം വാര്‍ഷികവും, നെടുംകണ്ടം പഞ്ചായത്തിന്റെ 4 -ാം വാര്‍ഷികവും അനുബന്ധിച്ച് 2010 ലാണ് ഈ സ്ഥാപനം പണി കഴിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ ഇവിടം മദ്യപാനികളുടേയും, സാമൂഹ്യവിരുദ്ധരുടേയും സൈ്വര്യവിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. വാനനിരീക്ഷണ കേന്ദ്രത്തിന്റെ മുകളിലെത്തിയാല്‍ ഇടുക്കിയുടെ മനോഹാരിത നുകരാനാകും. ഇടുക്കി ഡാമം ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ കാണാനാകും. പ്രദേശം സാമൂഹ്യ വിരുദ്ധരുടെ സങ്കേതമായതോടെ സന്ദര്‍ശകരാരും ഇവിടേയ്ക്ക് വരാതായി. സാമൂഹ്യവിരുദ്ധരെ പാര്‍ക്കില്‍ നിന്നും പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ നെടുങ്കണ്ടം പോലീസ് തയ്യാറാകാത്തത് ജനരോക്ഷത്തിന് ഇടയായിട്ടുണ്ട്. വാനനിരീക്ഷണ കേന്ദ്രത്തെ പഴയ പ്രൗഢിയിലേക്ക് തിരികെയെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: