ഇടുക്കി : മാടുകളെ അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവരുന്നതിനുള്ള നിയമം പാലിക്കാന്‍ ഇറച്ചിവ്യാപാരികള്‍ തയ്യാറാകാത്തതാണ് മാംസവ്യാപാര മേഖലകളിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കുന്നത്. നിയമം ലംഘിച്ച് കാലികളെ കടത്തി വാഹനങ്ങള്‍ ഒരാഴ്ച മുന്‍പാണ് തമിഴ്നാട്ടിലെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ തടയാന്‍ ആരംഭിച്ചത്. തടയുന്ന വാഹനങ്ങളിലെ കന്നുകാലികളെ സംരക്ഷിക്കാന്‍ പ്രത്യേകം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലോറിയില്‍ 18 കന്നുകാലികളെ മാത്രമാണ് കയറ്റാന്‍ അനുമതിയുള്ളത്. എന്നാല്‍ 36 കന്നുകാലികളെ വരെയാണ് ഒരു ലോറിയില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. ഒരു ചെക്കുപോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നില്ല. നിയമം പാലിക്കാന്‍ കന്നുകാലി വ്യാപാരികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: