മൂന്നാര്‍ : സിറോലാന്റ് പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ കൈയ്യേറ്റം നടത്തിയവരെ ഒഴിപ്പിച്ചു. കെഡിഎച്ച് വില്ലേജില്‍ തൊഴിലാളികള്‍ക്ക് വിതരണം നടത്തുന്നതിനായി കണ്ടെത്തിയ ഭൂമിയില്‍ കൈയ്യേറ്റം നടത്തിവരെയാണ് റവന്യൂ സംഘം ഒഴിപ്പിച്ചത്. മാട്ടുപ്പെട്ടി കുണ്ടള പിആര്‍ ഡിവിഷനില്‍ സര്‍വ്വെ നമ്പര്‍ 28/1,2 ഭൂമിയാണ് കയ്യേറിയിരുന്നത്. ഓഗസ്റ്റ് 22 ന് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് സിറോ ലാന്റ് പദ്ധതിപ്രകാരം ഭൂമി വിതരണം നടത്തുന്നതിനു കണ്ടെത്തിയ ഭൂമിയായിരുന്നു ഇത്. ഇവിടെ ഉരുളകിഴങ്ങ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ കൃഷിനടത്തിയാണ് കൈയ്യേറ്റം നടത്തിയിരുന്നുത്. ബുധനാഴ്ച വൈകുന്നേരം ദേവികുളം തഹസീല്ദ്ദാര് സര്‍ക്കാര്‍ ഭൂമിയെന്നു കണ്ടെത്തിയ ഇവിടം ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കയ്യേറ്റക്കാര്‍ എതിര്‍ത്തു. വ്യാഴാഴ്ച രാവിലെ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസിന്റെ സഹായത്തോടെ ചെണ്ടുവാരയിലെത്തിയ റവന്യൂ സംഘം കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതിനുശേഷം ഭൂമി അളന്നുതിരിക്കുകയായിരുന്നു. ചോലവനത്തോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ സര്‍ക്കാരിനു നൂറുകണക്കിനേക്കര്‍ ഭൂമിയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: