പരവൂര്‍: പരവൂര്‍ ഒല്ലാല്‍ റെയില്‍വെ ഗേറ്റിനോട് ചേര്‍ന്നുള്ള മൂന്നുസെന്റ് വസ്തുവിലാണ് ഒരുചെറിയ കെട്ടിടത്തില്‍ അനധികൃത മതപരിവര്‍ത്തന കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ആര്‍എസ്എസിന്റെയും മറ്റ് ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് പരവൂര്‍ പോലീസ് വിഷയത്തില്‍ ഇടപെടുകയും തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പോലീസിനെയും ഹിന്ദുസമുഹത്തെയും വെല്ലുവിളിച്ചുകൊണ്ട് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഈ അനധികൃത മതപരിവര്‍ത്തനകേന്ദ്രം അടച്ചുപൂട്ടി ഹൈന്ദവസമൂഹത്തിനെതിരെ നടക്കുന്ന കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരികയാണ്. ഇതിനെതിരെ പോലീസ് നടപടിയെടുക്കണമെന്നും ഇല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട്പോകും എന്ന് ഹൈന്ദവ സംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: