കൊച്ചി: 2015-16 ഒന്നാം സീസണിലേക്കുള്ള സപ്ളൈകോയുടെ നെല്ലു സംഭരണ രജിസ്ട്രേഷന് ഇന്ന് തുടങ്ങും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് പാടശേഖരത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 15 വരെ www. supply copaddy.in എന്ന വെബ്സൈറ്റില്‍ നെല്‍കൃഷിയുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സംഭരണവില കിലോയ്ക്ക് 19 രൂപയായിരിക്കും.
2015 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് നെല്ലു സംഭരണ കാലാവധി. ഒന്നിലധികം ഇനം കൃഷി ചെയ്യുന്നവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. കൃഷിഭവനില്‍ നല്‍കിയിട്ടുള്ള ഐ എഫ് എസ് കോഡ് ഉള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരം കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണനിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും.
നെല്ലിലടങ്ങിയിരിക്കുന്ന ജൈവ, അജൈവ ബാഹ്യവസ്തുക്കളുടെ അളവ് ഒരു ശതമാനത്തില്‍ താഴെയും കേടായ/ മുളച്ച /കീടബാധയേറ്റ നെല്ലിന്റെ അളവ് നാല് ശതമാനത്തില്‍ താഴെയും നിറം മാറിയത് ഒരു ശതമാനത്തില്‍ താഴെയുമായിരിക്കണം. പാകമാകാത്തതും ചുരുങ്ങിയതുമായ നെല്ലിന്റെ അളവ് മൂന്ന് ശതമാനത്തിലും താഴ്ന്ന ഇനങ്ങളുടെ കലര്‍പ്പുകള്‍ ആറ് ശതമാനത്തിലും കൂടാന്‍ പാടില്ല. നെല്ലിന്റെ ഈര്‍പ്പം 17 ശതമാനത്തില്‍ താഴെയായിരിക്കണം. ഒരു ചാക്കില്‍ നിറയ്ക്കാവുന്ന നെല്ലിന്റെ തൂക്കം 37.5 കിലോഗ്രാം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: