തൃപ്പൂണിത്തുറ: പതിറ്റാണ്ടിന് മുമ്പ് ശാസ്താംമുകളിലെ 36 മടകളിലായി ആയിരക്കണക്കിനാളുകള്‍ പണിയെടുത്തിരുന്നു. തിരുവാങ്കുളം മുതല്ശാസ്താംമുകള് വരെയുള്ള കച്ചവടക്കാര്‍ക്ക് ഉത്സവകാലമായിരുന്നു അത്. ചുരുക്കം ചില അപകടങ്ങളിലായി 30 ല്‍പരം തൊഴിലാളികള്‍ പാറമടയിടിഞ്ഞ് മരണപ്പെട്ടിരുന്നെങ്കിലും മിക്കവരും പാറമടയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരായിരുന്നു.
പാറമട നിരോധിച്ചപ്പോള്‍ പലര്‍ക്കും തൊഴിലില്ലാതായി. മറ്റ് കൂലിവേലകള്ക്കായി എല്ലാവരും പിരിഞ്ഞു. കച്ചവട സ്ഥാപനങ്ങള്‍ മിക്കതും അടച്ചുപൂട്ടി. കൊച്ചി-മധുര ദേശീയപാതയില്‍ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടിയെങ്കിലും ഇവിടെ കാട് നിറഞ്ഞ് അപകടങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വേദിയായി. മാലിന്യനിക്ഷേപകര്‍ക്ക് നല്ലൊരു താവളമായും ഈ സ്ഥലം മാറി. ഇന്നലെയുണ്ടായ അപകടത്തോടെ നാട്ടുകാര്‍ പേടി വിട്ടുമാറാത്ത അവസ്ഥയിലാണ്.
ഇവിടെയുള്ള പാറമടകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്ലൊരു കുടിവെള്ള സ്രോതസ്സ് ആക്കുകയാണെങ്കില്‍ എറണാകുളംജില്ലയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകും. ഇന്നത്തെ അവസ്ഥയാണ് തുടരുന്നതെങ്കില്‍ ഇല്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും മാലിന്യം നിറക്കുന്നതിനുമുള്ള ജില്ലയിലെതന്നെ ഏക സ്ഥലമായി ശാസ്താമുകള്‍ മടകള്‍ മാറാനുള്ള സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: