ന്യൂദല്‍ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 1.38 ലക്ഷം രൂപ വരെ നല്കുന്ന ‘ഫെയിം ഇന്ത്യ’ പദ്ധതിയില്‍ ഇതുവരെ മഹാരാഷ്ട്രയും, കര്‍ണ്ണാടകയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ പൈലറ്റ് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഘനവ്യവസായ, പൊതുസംരംഭക വകുപ്പ് സഹമന്ത്രി ജി.എം.സിദ്ധേശ്വര അറിയിച്ചു.
ഇത്തരം വാഹനങ്ങളുടെ ഉല്‍പ്പാദനത്തിന് പ്രോത്സാഹജനകമായ സാഹചര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയടക്കം ചില സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളക്ക് മൂലയവര്ദ്ധിത നികുതിയിലും റോഡു നികുതിയിലും ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ മാതൃക പിന്തുടരാന് മറ്റുസംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സിദ്ധേശ്വര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: