കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 18800ല്‍ എത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2350ലും വ്യാപാരം നടക്കുന്നു.
ജൂലായ് 21ന് 18800 എന്ന വിലയില്‍ എത്തിയശേഷം 120 രൂപ കൂടി 18920 എന്ന നിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസവും ഈ വിലയിലായിരുന്നു വ്യാപാരം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില അഞ്ചര വര്‍ഷത്തെ താഴ്ചയിലാണ് ഇപ്പോള്‍. ഈ ട്രെന്‍ഡ് തുടരാനാണു സാധ്യത. അങ്ങനെയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: