കൊച്ചി: കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി (കെഡിഎച്ച്പി)യുടെ പുതിയ മാനേജിംഗ് ഡയറക്ടറായി കിരിയന്തന് മാത്യു എബ്രഹാം ഇന്ന് ചുമതലയേല്‍ക്കും.
ടാറ്റാ ഓയില്‍ മില്‍സ് ലിമിറ്റഡില്‍ പേഴ്സണല്‍ മാനേജരായിരുന്ന പരേതനായ കെ.വി. എബ്രഹാമിന്റെ മകനായ മാത്യു എബ്രഹാം (47) ടാറ്റാക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ മൂന്നാമത്തെ തലമുറയില്‍പ്പെട്ടയാളാണ്. ഇപ്പോള്‍ കെഡിഎച്ച്പിയുടെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വിഭാഗം തലവനാണ് അദ്ദേഹം.
1994 ല്‍ ടാറ്റാ ടീ ലിമിറ്റഡില്‍ മൂന്നാറിലെ പെരിയവുരൈ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ച കിരിയന്തന് രണ്ട് ദശാബ്ദത്തിലേറെ തേയിലത്തോട്ടങ്ങളിലും ഫാക്ടറികളിലും മാര്‍ക്കറ്റിംഗ് മേഖലയിലും ഉള്ള പ്രാമുഖ്യവും സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുടെ അനുഭവ പരിജ്ഞാനവുമുണ്ട്. കൊച്ചി ടീ ട്രേഡ് അസോസിയേഷന്റെ വൈസ് ചെയര്മാന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: