കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സില്‍ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ് കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ഓണാഘോഷത്തിന് വേദിയാകുന്നു. ഓണോത്സവം 2015 എന്ന സമ്മാനപദ്ധതിക്ക് കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിലെ ഷോറൂമുകളില്‍ ഓഗസ്റ്റ് 1 ന് തുടക്കമായി.
നാല്പത്തിയഞ്ച് ദിവസം ദൈര്‍ഘ്യമുള്ള ഈ സമ്മാനപ്പെരുമഴയിലൂടെ ഒട്ടേറെ സമ്മാനങ്ങളും ഒറ്റ ഷോപ്പിങ്ങിലൂടെ തന്നെ ഒന്നിലധികം തവണ സമ്മാനങ്ങള്‍ നേടുവാനുള്ള അവസരവുമാണ്. കല്യാണ്‍ സില്‍ക്സില്‍ നടത്തുന്ന ഓരോ രണ്ടായിരം രൂപയുടെ പര്‍ച്ചേസിനൊപ്പം ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഈ സമ്മാനക്കൂപ്പണുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തീരുമാനിക്കുക.
ഹോണ്ട ആക്ടീവ സ്കൂട്ടര്‍, വാഷിംഗ്മെഷീന്, 32 ഇഞ്ച് എല്‍ഇഡി ടിവി, എയര്‍കണ്ടീഷണര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവക്ക് പുറമെ 30 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഡെയ്ലി പ്രൈസുകളായി നല്കപ്പെടും. ആഴ്ചതോറും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് ഒരു വോക്സ്വാഗണ് പോളോ കാറാണ് സമ്മാനം.
സമ്മാനപദ്ധതിയുടെ അവസാനത്തില്‍ ബമ്പര്‍ സമ്മാനമായി നല്കപ്പെടുന്നത് 101 പവന് സ്വര്‍ണമാണ്. ആഴ്ചതോറും കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: