ന്യൂദല്‍ഹി: ദത്തെടുക്കല്‍ ആയാസരഹിതമാക്കാനും കാലതാമസം ഒഴിവാക്കാനുമുള്ള ഇ-ഗവേണന്‍സ് സംവിധാനമായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് സിസ്റ്റം പുന:സംഘടിപ്പിച്ചു. ദത്തെടുക്കാവുന്ന കുട്ടികളുടെയും ദത്തെടുക്കലിന് താല്പര്യമുളള മാതാപിതാക്കളുടെയും കേന്ദ്രീകൃത ഡാറ്റാ ബാങ്ക് ഈ സംവിധാനത്തില്‍ ഉണ്ടാകും.
രാജ്യത്തിനകത്തും പുറത്തുനിന്നുമുളള ദത്തെടുക്കലിന് കൃത്യമായ സമയ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
എല്ലാ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളെയുംഇതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ സംബന്ധിച്ച പത്ര പരസ്യത്തിന്റെ ചുമതല ഈ യൂണിറ്റുകള്‍ക്ക് ആയിരിക്കും. ഈ യൂണിറ്റുകളില്‍ നിന്നുളള ഒരംഗം ദത്തെടുക്കല്‍ സമിതിയുടെ ഭാഗമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: