എങ്ങു നിന്നോ എവിടെ നിന്നോ
എവിടെ നിന്നോ ഒരു പുഴയുടെ ഗദ്ഗദം
പുമ്പാറ്റ പോലെ പാറിക്കളിച്ച യൗവനം കഴിഞ്ഞവള്‍
തൊട്ടുകൂടാത്ത വിധം കളങ്കിതയായവള്
ആര്‍ക്കോ എന്തിനോ വേണ്ടി ഒഴുകിയവള്‍
ഇന്നെവിടെയും കണ്ണീര് ചാലുകള്‍ മാത്രം
സ്നേഹത്തിന്റെ തീരാ ദുഷ്ദുര്ഗന്ധങ്ങള് മാത്രം
കണ്ടവര്‍ അറിഞ്ഞവര്‍ മിണ്ടിയില്ലവളെക്കുറിച്ച്
പല്ലും നഖവും ചൂഴ്ന്നെടുത്തവര്‍
ചുടു രക്തം ഊറ്റി കുടിക്കുന്നു പിന്നെയും
മറന്നോ മനുഷ്യരെ അവള് നിങ്ങള്‍ക്കായി
മാത്രം കവിഞ്ഞോഴുകിയത്
തന്നിലെ നിറരോദനങ്ങളെ
തന്നില്‍ മാത്രം അവശേഷിപ്പിച്ചത്
എല്ലാം നിങ്ങള്‍ക്കായി മാത്രമായിരുന്നില്ലേ
എല്ലാം ദുഷ്ടതകളും കണ്ണീരിന്
നനവായി മാത്രം അവശേഷിപ്പിച്ച്
പിന്നെയും പിന്നെയും ഒഴുകാന്‍ ശ്രമിച്ചത്
സ്വയം അറിയാതെ തെന്നിവീണ്
പിന്നെയും ആര്‍ക്കും വേണ്ടാതെ ഒന്നിനും വേണ്ടാതെ
ചിന്നിച്ചിതറി ആര്‍ത്തട്ടഹസിച്ചെത്തുന്ന
തിരുശേഷിപ്പുകളെ തന്നിലാവാഹിച്ച്
ആര്‍ക്കോ വേണ്ടി പിന്നെയും
പിന്നെയും ഒഴുകാന്‍ ശ്രമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: