കളമശ്ശേരി: കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സ്ഥലത്തുനിന്ന് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറി കണ്‍സ്യൂമര്‍ ഫെഡറേഷന് റീജിയണല്‍ മാനേജര്‍ക്ക് കത്തയച്ചു. ബാങ്കും കണ്‍സ്യൂമര്‍ ഫെഡറേഷനുമായി ഉണ്ടാക്കിയിട്ടുള്ള കരാറിന്റെ കാലാവധി ഫെബ്രുവരി 14 ന് അവസാനിച്ചു.
കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറി നിരവധിതവണ കത്തയച്ചെങ്കിലും ഫെഡറേഷന് ഉദ്യോഗസ്ഥര്‍ ഒരു മറുപടിയും നല്‍കിയില്ല. സഹകരണ ബാങ്കിന്റെ 750 ചതുരശ്ര അടി കടമുറികളാണ് സൗജന്യമായി കണ്‍സ്യൂമര്‍ ഫെഡറേഷന് നല്‍കിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കും ബാങ്കംഗങ്ങള്‍ക്കും കുറഞ്ഞ വിലക്ക് പലചരക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ ബാങ്ക് സ്ഥലം നല്‍കിയത്.
എന്നാലിപ്പോള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്കിക്കൊണ്ടിരുന്ന നന്മ സ്റ്റോറിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇവിടുണ്ടായിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ആവശ്യത്തിന് സാധനങ്ങളുമില്ല. ഇക്കാരണങ്ങള്കൊണ്ടുകൂടിയാണ് കടമുറികള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: