കൊച്ചി: എം ആര് എഫിന്റെ രണ്ടാമത് യൂണിറ്റ് കൊച്ചിയില്‍ ആരംഭിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് എതിര്‍വശത്താണ് എം ആര് എഫ് ടയര്ഡ്രോം ആരംഭിച്ചത്.
റോബോട്ടിക് വീല്‍ അലൈന്മെന്റ്, യന്ത്രവത്കൃത വീല്‍ ബാലന്‍സിങ്ങ്, ലിവര്‍ ഉപയോഗിക്കതെയുള്ള ടയര്‍ മാറ്റല്‍, യന്ത്രവത്കൃത എ സി റീചാര്‍ജിങ്ങ്, റിക്കവറി, റോബോട്ടിക് കാര്‍ വാഷ് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ടയര്ഡ്രോമില് ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എം. കോശി വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: