കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി 20 വരെ നീട്ടി. എന്നാല്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയശേഷം ഹിയറിങിന് സമയമെടുക്കുന്നു. ഹിയറിങിനും തെളിവുകള്‍ പരിശോധിക്കുന്നതിനും പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്കാണ് ചുമതല. നിരവധി വാര്‍ഡുകളില്‍ നിന്നുള്ള നൂറുകണക്കിന് അപേക്ഷകരാണ് ഹിയറിങിനെത്തുന്നത്. ഇത് ഓഫീസുകളില്‍ വലിയ തിക്കും തിരക്കും സമയനഷ്ടവുമുണ്ടാക്കുന്നതായി ബിജെപി ജില്ല ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. തിരക്കൊഴിവാക്കാനായി അടിയന്തരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, എന്‍. ഹരി, പി.ജി. ബിജുകുമാര്‍, രാജന് മേടയ്ക്കല്‍, പി. സുനില്‍കുമാര്‍, കെ.കെ. മണിലാല്‍, ടി.എ. ഹരികൃഷ്ണന്, ജിജോ ജോസഫ്, ലിജിന്‍ലാല്‍, ജയശ്രീ പ്രസന്നകുമാര്‍, വല്‍സല ഹരിദാസ്, കെ.വി. നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: