കൊച്ചി: നഗരത്തില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ച് കൊച്ചി നഗരസഭയും സംസ്ഥാന സര്‍ക്കാരും ടോളിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ സെക്രട്ടറി സഹജ ഹരിദാസ് പറഞ്ഞു. മേല്‍പ്പാലത്തിലെ തെരുവുവിളക്കുകള്‍ പോലും കത്തിക്കാതെ ടോള്‍പ്പിരിവ് പുനരാരംഭിച്ച നഗരസഭയുടെയും, കോണ്‍ഗ്രസ്സിന്റെയും നടപടി കൊച്ചിയിലെ ജനങ്ങള്‍ക്ക് അപമാനമാണെന്നും സഹജഹരിദാസ് ചൂണ്ടിക്കാട്ടി. പൊന്നുരുന്നി ശ്രീ നാരായണേശ്വരം ക്ഷേത്രത്തില്‍ നിന്ന് പ്രകടനമായെത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് ഉപരോധിച്ചത്.
ഉപരോധത്തോടെ ടോള്‍ ബൂത്ത് താല്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് തുടര്‍ന്നാല്‍ രണ്ടാം ഘട്ട സമരം തുടങ്ങുമെന്ന് കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി സി. സതീശന് പറഞ്ഞു. ബിജെപി പാലാരിവട്ടം ഏരിയാ പ്രസിഡന്റ് എ. ആര്. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ബിജെപി പാലാരിവട്ടം ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി ബാലചന്ദ്രന്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ എളംകുളം, പരിസ്ഥിതി ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്, ബിജെപി തൃക്കാക്കര മണ്ഡലം സെക്രട്ടറിമാരായ വെണ്ണല സജീവന്, കെ. എന്‍. രാജന്, ഏരിയാ ഭാരവാഹികളായ സമോദ് കൊച്ചുപറമ്പില്‍, കെ. ബി. ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി പാലാരിവട്ടം ഏരിയാ വൈസ് പ്രസിഡന്റ് ഹരീഷ് മേനോന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: