കൊച്ചി: ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെ സഹകരണത്തോടെ, ഇന്റല്‍ ഓണ്‍ലൈന്‍ ക്വിസ് പരിപാടി ആരംഭച്ചു. 6 മുതല്‍ 12-ാം ക്ലാസ് വരെയുള്ള 5 ലക്ഷം കുട്ടികള്‍ ഈ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കാളികളാകും.
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മത്സരം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ഓരോ സംസ്ഥാനത്തെയും നാല് മികച്ച വിജയികള്‍ക്ക് ഡിജിറ്റല്‍ വെല്‍നസ് ചാമ്പ്യന്‍ പട്ടം ലഭിക്കും. ന്യൂദല്‍ഹിയിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും സംയുക്ത ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: