കോട്ടയം: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗീകം. ഹര്ത്താലാഹ്വാനത്തെതുടര്ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം പോലീസ് സംരക്ഷണയില്‍ കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തി. എംജി സര്‍വ്വകലാശാലാ പരീക്ഷകളും മാറ്റമില്ലാതെ നടന്നു. ഹര്‍ത്താലനുകൂലികള്‍ ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും തുറന്നിരുന്ന കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് സംഘര്‍ഷത്തിനിടയാക്കിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയം റെയില്‍ വേ സ്റ്റേഷനിലെ ഓട്ടോറിക്ഷക്കാര്‍ അമിത ചാര്‍ജ്ജ് ഈടാക്കിയതായി ആക്ഷേപമുയര്‍ന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പാലായിലേക്ക് ആയിരം രൂപവരെ ഓ ട്ടോചാര്ജ് ചോദിച്ചതായാണ് യാത്രക്കാര്‍ പറയുന്നത്. എല്‍ ഡിഫ് ഹര്‍ത്താലില്‍ അക്രമമുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് നഗരത്തിലടക്കം കനത്ത പോലീസ് സന്നാഹമൊരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: