കാഞ്ഞിരപ്പള്ളി: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എന്‍.ഒ.സി നല്കാന് കഴിയില്ലെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം. റോഡ് വിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറാണ് എന്‍.ഒ.സി നല്കാന് കഴിയില്ലെന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് സ്റ്റേഷന് മാസ്റ്ററെ രേഖാമൂലം അറിയിച്ചത്. നിര്‍ദ്ദിഷ്ട സ്ഥലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുള്ളതാണ് കാരണമായി പറയുന്നത്. ഡോ.എന്‍.ജയരാജ് എം.എല്‍.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വികസസമിതിയിലാണ് ഫയര്സ്റ്റേഷന് സ്ഥലം നല്കാന് തീരുമാനിച്ചത്. സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള തിരുവനന്തപുരം ഫയര്‍ഫോഴ്സ് ഓഫീസില്‍ നിന്നുള്ള അപേക്ഷ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ റവന്യുവകുപ്പ് ചിറക്കടവ് പഞ്ചായത്തില്‍പ്പെട്ട 20.70 സെന്റ് പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തി പ്ലാന്‍ തയ്യാറാക്കി, വിശദമായ റിപ്പോര്‍ട്ട് ആര്.ഡി.ഒയ്ക്ക് നല്‍കിയിരുന്നു. ആര്.ഡി.ഒ നല്കിയ റിപ്പോര്‍ട്ട് കളക്ടര്‍ പൊതുമരാമത്ത് വകുപ്പ് ആധികൃതര്‍ക്ക് കൈമാറിയിരുന്നു. പൊതുമരാമത്തിന്റെ അനുമതി ലഭിച്ചാലെ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളു. ചിറക്കടവ് പഞ്ചായത്തില്‍ മണ്ണാറക്കയത്തുള്ള പുറമ്പോക്കില്‍ 43.66 സെന്റ് സ്ഥലമാണ് ഉള്ളത്. ഇതില്‍ 20.70 സെന്റ് സ്ഥലമാണ് ഫയര്‍ഫോഴ്സിന് വിട്ടു നല്‍കുന്നത്. 22.96 സെന്റ് സ്ഥലം സംബന്ധിച്ച് കേസ് നിലനില്‍ക്കുകയാണ്.കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വാടക കെട്ടിടത്തിലാണ് ഫയര്സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സൗകര്യങ്ങള്‍ കുറവായതിനാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: