കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമ്മേളനത്തിനായി ഷെഡ്യൂളുകള്‍ റദ്ദാക്കിയതായി ആക്ഷേപം. കഴിഞ്ഞദിവസം പിറവത്ത് സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാനായി കോട്ടയം സെക്ടറിലേക്കുള്ള എട്ടോളം സര്‍വ്വീസുകളാണ് വെട്ടിക്കുറച്ചത്.
ഇതുപോലെ മറ്റു പല മേഖലകളിലേക്കുമുള്ള സര്‍വ്വീസുകളും നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. ദിനംപ്രതി എണ്ണായിരത്തോളം രൂപ വരുമാനമുള്ള സര്‍വ്വീസുകളാണ് മിക്കവയും. ഏറ്റുമാനൂര്‍, പരുമല, കോട്ടയം, എടത്വ എന്നിവിടങ്ങളിലക്കുള്ള സര്‍വ്വീസുകളാണ് വെട്ടിക്കുറച്ചത്.
സാമ്പത്തിക ബാദ്ധ്യത ഏറെ അനുഭവിക്കുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന സമ്മേളനത്തില്‍ കെഎസ്ആര്‍ടിസിക്കു വന്‍ നഷ്ടം വരുത്തി സര്വ്വീസുകള്വെട്ടിക്കുറച്ച് ജീവനക്കാര്‍ പങ്കെടുത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയായത് ജീവനക്കാരുടെ സമ്മേളമനമല്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി അധികൃതര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: