കോട്ടയം: ഇന്ത്യന്‍- കേരള നേഴ്സിങ് കൗണ്‍സി ലുകളുടെ അംഗീകാരമില്ലാതെ സംസ്ഥാനത്തു പ്രവര്‍ത്തിക്കു ന്ന നേഴ്സിങ് പഠന സ്ഥാപനങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടണമെന്ന് സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് അഡ്വ.ആര്.വി.രാജേഷ് സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര ഭാരത് ഇന്സ്റ്റിറ്റിയൂട്ടിനെതിരായ പരാതിയിലാണ് നടപടിയ്ക്കുളള നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച് കേരള നേഴ്സിങ്ങ് മിഡ് വൈഫ് കൗണ്‍സിലിനോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിരുന്നു.
നേഴ്സിങ്ങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനവധി നേഴ്സിങ്ങ് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്നതായി കേരള നേഴ്സിങ്ങ് കൗണ്‍സില്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. വര്‍ദ്ധിച്ച ഫീസ് നല്കി അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് വേണ്ടി നേഴ്സിങ്ങ് കൗണ്‍സിലിനെ സമീപിക്കുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കു ഇന്ത്യന്‍ നേഴ്സിങ്ങ് കൗണ്‍സിലിനോ, കേരള നേഴ്സിങ്ങ് കൗണ്‍സിലിനോ യാതൊരു നിയന്ത്രണവുമില്ല. അംഗീകാരമുണ്ടെന്ന് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നല്കുന്ന സ്ഥാപനങ്ങള്‍ സ്വന്തമായി സര്‍ട്ടിഫിക്കറ്റുകളും അച്ചടിച്ച് നല്കാറുണ്ട്്. ഇത്തരം സ്ഥാപനങ്ങള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നേഴ്സിങ്ങ്് കൗണ്‍സില്‍ രജിസ്ട്രേഷന് ലഭിക്കാത്തതിനാല്‍ കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുവാന്‍ സാധ്യത ഇല്ല. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: