പള്ളുരുത്തി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളുരുത്തി വെളിമാര്‍ക്കറ്റ് പള്ളുരുത്തിയിലെ മദ്യവ്യവസായിക്ക് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയിലെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇടനിലക്കാരനായി നിന്നുവെന്നുള്ള ആരോപണത്തെത്തുടര്‍ന്ന് സംഭവം വിവാദത്തിലേക്ക് 65 സെന്റ് സ്ഥലമുള്ള മാര്‍ക്കറ്റില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് വ്യാപാരികളുടേയും മത്സ്യക്കച്ചവടക്കാരുടേയും പ്രശ്നം പരിഹരിക്കാതെ ഉടമ മാര്‍ക്കറ്റ്
രഹസ്യമായി വില്പന നടത്തിയതാണ് സംഭവം ചൂടുപിടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ 2013 ല്‍ നഗരസഭയും മാര്‍ക്കറ്റ് ഉടമ പൂവ്വത്ത് അബ്ദുള്‍ റ ഹ്മാനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം മാര്‍ക്കറ്റ് നഗരസഭക്ക് കൈമാറുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നഗരസഭ പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല.മാര്‍ക്കറ്റ് ഉടമയുമായി ഉണ്ടാക്കിയ കരാര്‍ ഫയല്‍ നഗരസഭാ ഓഫീസില്‍ നിന്നും കാണാതാവുകയായിരുന്നു.
ഫയല്‍ കാണാതായ സംഭവത്തിനു പിന്നില്‍ പടിഞ്ഞാറന്‍ കൊച്ചിയെ പ്രതിനിധീകരിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ പേരും പരാമര്‍ശവിധേയമാകുന്നുണ്ട് മാര്‍ക്കറ്റ് ഇടപാടില്‍ ഇദ്ദേഹം ലക്ഷങ്ങള്‍ കമ്മീഷന് കൈപ്പറ്റിയതായും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
അതേസമയം മാര്‍ക്കറ്റ് ഇടപാട് നടന്ന സാഹചര്യത്തില്‍ ഇവിടെ വ്യാപാരം നടത്തിവന്നവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാര സമൂഹം പള്ളുരുത്തിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: