മുണ്ടക്കയം: പാറത്തോട്ടില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാലു പി. സുതനെ സിപിഎം അക്രമികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനം തടഞ്ഞ പോലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടത്തുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസീദ് പ്രതാപനെയും ബിജെപി പ്രവര്‍ത്തകനായ കെ.എസ് നിഷാദിനെയും വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്ത പോലീസ് പ്രകടനത്തില്‍ പങ്കെടുത്ത നൂറിലധികം പ്രവര്‍ത്തകര്‍ക്കുനേരെ കേസെടുക്കാനാണ് നീക്കം നടത്തുന്നത്. ഷാലുവിനെ അക്രമിച്ച 40 ഓളം അക്രമികള്‍ക്ക് നേരെ മൗനം പാലിച്ച പോലീസ് സുബിന്, നൗഷാദ്, ചുക്കു എന്ന് വിളിക്കുന്ന അഫ്ലത്ത് എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത് നടപടിയെടുത്തു എന്ന് വരുത്തി തീര്‍ക്കാനാണെന്നും ആക്ഷേപമുണ്ട്. പ്രകടനത്തിന്നേരെ പോലീസിന് മുന്നില്‍ വച്ച് അക്രമത്തിന് മുതിരുകയും സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ഇപ്പോഴും നടപടിയെടുക്കാത്തത് ദുരൂഹമാണ്. പകല്ഡിവൈഎഫ്ഐയിലും രാത്രി എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നവരാണ് ഇതിന് പിന്നില്‍. പാറത്തോട്ടില്‍ സംഘപ്രസ്ഥാനങ്ങള്‍ പ്രകടനം നടത്താന്‍ പാടില്ല എന്ന ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യത്തിന് ചൂട്ടുപിടിക്കുന്ന നിലപാടാണ് പോലീസ് സംഭവത്തില്‍ സ്വീകരിച്ചത്.
സംഘര്‍ഷത്തിന് തുടക്കമിട്ടവര്‍ക്കെതിരെ നടപടിയെടുക്കാതെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് അധികൃതരുടെ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: