പാലാ: വധശ്രമക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി വിശ്വകര്‍മ്മസഭ മീനച്ചില്‍ താലൂക്ക് യൂണിയന് ഭാരവാഹികള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പോലീസ് മേധാവി, വനിത കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയതായി യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമുദായാംഗങ്ങളായ പുലിയന്നൂര്‍ തെക്കുംമുറി കല്ലംപറമ്പില്‍ ഷാജി മകള്‍ കെ. അനുശ്രീ എന്നിവരെ കഴിഞ്ഞ 9ന് വീടിനു സമീപം വച്ച് നാലംഗ സംഘം വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് പോലീസ് പ്രതികള്‍ക്കനുകൂല നിലപാടു സ്വീകരിക്കുന്നതെന്ന് പരാതി.
പത്രസമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് അനില്‍ ആറുകാക്കല്‍, വി.ഡി. സോമനാഥന്, കെ.സി. നിര്‍മ്മല്‍കുമാര്‍, പി.ആര്. മോഹനന്, കെ.എന്‍. മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: