തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുവാന്‍ ഇടയായ സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡിനോടു ഡിവിഡി ഹാജരാക്കുവാന്‍ ആന്റി പൈറസി സെല്‍ ആവശ്യപ്പെട്ടു.
പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സെന്സറിംഗിനുവേണ്ടി നല്കിയ ഡിവിഡിയാണു ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സെന്‍സറിംഗിനു വേണ്ടി നല്കിയ പതിപ്പാണ് ഇന്റര്‍നെറ്റിലും വാട്സ് അപ്പിലും പ്രചരിച്ചത്. വ്യജ പതിപ്പില്‍ സെന്‍സറിംഗ് ആവശ്യത്തിനായി ഹാജരാക്കുന്ന പതിപ്പാണെന്നു വ്യക്തമായി പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: