ചേര്‍ത്തല: ദേശീയപാത അപകട രഹിതമാക്കാന്‍ നൂതന സുരക്ഷാപദ്ധതി. വാഹനാപകടങ്ങള്‍ പതിവായ ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള നാലുവരിപാതയില്‍ ലൈന്‍ ട്രാഫിക്ക് കര്‍ശനമായി നടപ്പാക്കാനാണ് പോലീസ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുഭാഗങ്ങളിലേക്കും ഇരുപത്തിനാല് മണിക്കൂറും ഒരോ ജീപ്പുകള്‍ വീതം പെട്രോളിംഗ് നടത്തും. ആദ്യഘട്ടത്തില്‍ വാഹന ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യും. പാതയുടെ ഇടത് വശം കൂടി മാത്രം വാഹനം ഓടിക്കണമെന്നും ഓവര്‍ടേക്കിംഗിന് മാത്രം വലത് വശം ഉപയോഗിക്കണം എന്നുമാണ് നിയമമെങ്കിലും പലരും വലത് വലത്തുകൂടി മാത്രമാണ് വാഹനം ഓടിക്കുന്നത്.
ഇതുമൂലം പിന്നാലെ വരുന്ന വാഹനങ്ങള്‍ ഇടതുവശത്തു കൂടി മറികടക്കുന്നതും, അമിത വേഗതയും അപകടങ്ങള്‍ പെരുകുന്നതിന് കാരണമാകുകയാണ്. ഇത് ഒഴിവാക്കാനാണ് പോലീസിന്റെ തീരുമാനം. ചേര്‍ത്തലയില്‍ നിന്ന് അരൂരിലേക്കും അരൂരില്‍ നിന്ന് ചേര്ത്തലയ്ക്കും ഒരേ സമയം രണ്ട് ജീപ്പുകളാണ് ഇടതടവില്ലാതെ പട്രോളിംഗ് നടത്തുക. ആദ്യഘട്ടത്തില്‍ ഗതാഗത നിയമം പാലിക്കാത്ത വാഹന ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്യും. അടുത്ത ഘട്ടം മുതല്‍ പിഴശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ഡിവൈഎസ്പി: എന്‍. എന്‍. പ്രസാദ് പറഞ്ഞു.
അനധികൃത പാര്‍ക്കിങും പ്രധാന കവലകളിലെ സിഗ്നല്‍ ലൈറ്റുകള്‍ തകരാറിലായതും മാതൃകാ സുരക്ഷാ പാതയിലെ യാത്ര അപകടകരമാക്കുകയാണ്. നഗരത്തില്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഒറ്റപ്പുന്ന കവലയില്‍ സിഗ്നല്‍ ലൈറ്റോ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോ ഇല്ലാത്ത സ്ഥിയാണ്. മറ്റ് പ്രധാന കവലകളിലും ഇതുതന്നെയാണ് അവസ്ഥ. റോഡിന്റെ വളവും, നിരപ്പില്ലായ്മയും, വഴുവഴുപ്പും അപകടങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നു.
ഇരുചക്ര വാഹനയാത്രക്കാരും റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുമാണ് കൂടുതലായി അപകടത്തില്‍ പെടുന്നത്. യുവാക്കളായ ഇരുചക്ര വാഹന യാത്രക്കാരുടെ അമിതവേഗതയിലുള്ള സാഹസികമായ വാഹനമോടിക്കലും അനധികൃത പാര്‍ക്കിംഗും ദേശീയപാത കുരിതക്കളമാക്കുന്ന സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: