കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപേക്ഷിക്കണമെന്ന് എല്ലാവരും പറയുന്നു. ഇതിനൊരു പ്രായോഗിക പദ്ധതിയുമായി ചങ്ങനാശേരി അമൃതവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഉപയോഗശൂന്യമായി പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുണിസഞ്ചി നിര്‍മ്മിക്കുന്ന പദ്ധതിയാണ് കുട്ടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികള്‍ അവരുടെ യൂണിഫോം, ബഡ്ഷീറ്റ് മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ച തുണിസഞ്ചികളുടെ പ്രദര്‍ശനത്തിനായി തൃക്കൈക്കാട്ട് സ്വാമിയാര് മഠത്തിലെത്തിയിരുന്നു. മഠത്തില്‍ സംസ്കൃത ക്ലാസിനെത്തിയവര്‍ക്ക് തുണിസഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്തു. ചുങ്കം ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഗീതവര്മ്മയ്ക്ക് സഞ്ചിനല്കി വിദ്യാര്‍ത്ഥി പ്രതിനിധി ഹരികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. ദേവികദാസ് സന്ദേശം നല്കി. ഉത്പാദനച്ചെലവില്ലാത്ത ഈ പദ്ധതി ഓരോ വീട്ടിലും നടപ്പാക്കിയാല്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഡോ. പി.വി. വിശ്വനാഥന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. സി.പി. മധുസൂദനന്, എന്‍. സോമശേഖരന്‍, ചിന്മയാ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാവര്‍മ്മ, ശരത് പി. നാഥ്, ദേവിക തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: