മരങ്ങാട്ടുപിള്ളി: തടിലോടിംഗ് തൊഴിലാളിയായ സിബി(40)യെ മര്‍ദ്ദിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിയുടെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. സംഭവത്തിന്റെ പിറ്റേന്ന് തന്നെ എസ്പിക്ക് പരാതി നല്‍കിയെങ്കിലും നാല് ദിവസം കഴിഞ്ഞ് മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറിയില്ലെന്ന് സിബിയുടെ രക്ഷിതാക്കളായ വിശ്വംഭരന്, ലീല എന്നിവര്‍ പരാതിയില്‍ പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല അടക്കം ബന്ധപ്പെട്ടവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
ലോക്കപ്പ് മര്‍ദ്ദനത്തേത്തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തേത്തുടര്‍ന്ന് മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററില്‍കഴിയുന്ന സിബിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്റ്റേഷന് പരിശോധനയ്ക്കായി എത്തിയ ഡിവൈഎസ്പി സെല്ലിന് മുന്‍വശത്ത് സിബി തറയില്‍ കിടക്കുന്നത് കണ്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പൊതുസ്ഥലത്തെ മദ്യപാനത്തിന് പിടികൂടിയ ആളാണെന്നും ഇയാള്‍ക്കെതിരെ കേസെടുത്തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനേത്തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഇയാളെ പേരെടുത്തുവിളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെന്നും വിളിക്കുന്നത് കേട്ട് ഉണരുന്നതിനുപകരം മൂളുകമാത്രമാണ് ഉണ്ടായതെന്നും സ്റ്റേഷനില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നതായും ഡിവൈഎസ്പി പറയുന്നുണ്ട്.
കേസന്വേഷിച്ചിരുന്ന പാലാ ഡിവൈഎസ്പി, രാമപുരം സി ഐ എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണസംഘം സ്റ്റേഷന്ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കെതിരെ അന്വേഷണം ഇതേവരെ ആരംഭിച്ചിട്ടില്ല. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ജനീയപ്രതിഷേധം ഉണര്‍ത്തിയ ബഹുജനമാര്ച്ചുനടന്ന വ്യാഴാഴ്ച രാത്രിയില്‍ സ്ഥലംമാറ്റപ്പെട്ട എസ് ഐ ജോര്‍ജ്കുട്ടി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെത്തിയിരുന്നു. ആരോപണവിധേയനായ എസ് ഐ ഭരണവിഭാഗം പൊലീസ് അസോസിയേഷന് ജില്ലാഭാരവാഹിയും പൊലീസുകാര്‍ എല്ലാവരും ഭരണാനുകൂലസംഘടനയില്‍ അംഗങ്ങളായതുമാണ് അന്വേഷണം അട്ടിമറിയ്ക്കപ്പെടാന്‍ കാരണമായിചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനിടെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലെത്തി മോന്‍സ്ജോസഫ് എംഎല്‍എ വെന്റിലേറ്ററില്‍കഴിയുന്ന സിബിയെ സന്ദര്‍ശിച്ചു. ആസ്പത്രിസൂപ്രണ്ടുമായി സിബിയുടെ ആരോഗ്യനിലസംബന്ധിച്ച് സംസാരിച്ചതായും സാധ്യാമായഎല്ലാ ചികിത്സയും ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ സിബിയുടെ മാതാപിതാക്കളെ അറിയിച്ചു മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബെല്ജിഇമ്മാനുവല്,സഹകരണബാങ്ക് പ്രസിഡണ്ട് എം.എം.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: