കൊച്ചി: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനുനേരെ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ സംഘടിത ആക്രമണം സ്വന്തം അണികളിലുണ്ടായ ചോര്ച്ചയെകണ്ട് വിറളിപൂണ്ട നേതൃത്വത്തിന്റെ അനുവാദത്തോടെയാണെന്ന് വിശ്വഹിന്ദുപരിഷത്ത് അഭിപ്രായപ്പെട്ടു.
അക്രമം തടയാനായി പോലീസിന്റെ ഭാഗത്തുനിന്നും വൈകിയാണെങ്കിലും നടന്ന ശ്രമത്തെ തെല്ലും വകവെക്കാതെ അക്രമം തുടരുകയും പോലീസിനും ഭക്തജനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായ അക്രമം അഴിച്ചുവിടുകയും ചെയ്തത് തീര്‍ത്തും ആസൂത്രിതമായി നടത്തിയ ഒരു പദ്ധതിയാണ്. ഹൈന്ദവാചാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ആചാര്യന്മാര്ക്കും മഠങ്ങള്‍ക്കും നേരെയുള്ള സിപിഎമ്മിന്റെയും തീവ്രവാദികളുടെയും ഒരാക്രമണവും കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വഹിന്ദുപരിഷത്ത് എല്ലാ ശക്തിയും ഉപയോഗിച്ച് തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സമാധാനാന്തരീക്ഷം തകര്‍ത്ത് ന്യൂനപക്ഷപ്രീണനത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും ഇനിയെങ്കിലും സിപിഎം പിന്മാറണമെന്നും വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്, സുവര്‍ണജയന്തി സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: