കോട്ടയം: ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ലഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അലാറം മുഴങ്ങിയതോടെ ആശുപത്രി ജീവനക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസുകാരുമെത്തിയപ്പോഴാണ് കുഞ്ഞിനെക്കണ്ടത്. കുട്ടിയെ പരിശോധിച്ചശേഷം ലേബര്‍ റൂമിലേക്കു മാറ്റി. രണ്ടു മാസം പ്രായമുണ്ട്. ആരോഗ്യവതിയാണ്. കുഞ്ഞിനെ ശിശുക്ഷേമസമിതിക്കു കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: