കോട്ടയം: എം ജി സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ കവിയൂരില്‍ സ്വാശ്രയ കോളജ് അനുവദിച്ചതില്‍ ചട്ടലംഘനമില്ലെന്ന് കോളേജ് സ്പോണ്സറിംഗ് കമ്മറ്റി ചെയര്‍മാനും കവിയൂര്‍ ഗാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.സജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.എം.ജി സര്‍വകലാശാല സ്വാശ്രയമേഖലയില്‍ ധാരാളം സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ അപാകതയൊന്നുമില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം കോളേജിനായി വിട്ടുനല്‍കും. താത്ക്കാലികമായി വാടകകെട്ടിടവും ഫര്‍ണിച്ചറുകള്‍ അടക്കമുള്ളകാര്യങ്ങളും സ്പോണ്‍സറിങ് കമ്മിറ്റിയാണ് ഒരുക്കി നല്‍കുന്നത്. സര്‍വകലാശാല നേരിട്ടാണ് കോളേജിന്റെ നടത്തിപ്പ്. പ്രവേശനം മെറിറ്റടിസ്ഥാനത്തിലാണ്.നാടിന്റെ വികസനം ലക്ഷ്യമിട്ടാണ് സ്പോണ്‍സറിങ് കമ്മിറ്റി രൂപവത്ക്കരിച്ച് കവിയൂരില്‍ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലക്ക് അപേക്ഷ നല്‍കിയത്.സെനറ്റ് അംഗമെന്ന നിലയിലുള്ള അറിവ് ഉപയോഗിച്ചാണ് സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ കോളജ് എന്ന ആവശ്യവുമായി അപേക്ഷ സമര്‍പ്പിച്ചത്.സര്‍വകലാശാലക്ക് അതിന്റെ അധികാര പരിധിയില്‍ നേരിട്ട് കോളജുകള്‍ തുടങ്ങുന്നതിന് അധികാരവും അവകാശവുമുണ്ട്. കോളജ് അനുവദിച്ചതിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: